നിര്‍ണായക തീരുമാനം  ; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം

ചരിത്രത്തിലാദ്യമായി പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിയ ശേഷം. ബംഗാളില്‍ വ്യാപകമായ അട്ടിമറി ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിനിടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

 

കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിയ ശേഷം. ബംഗാളില്‍ വ്യാപകമായ അട്ടിമറി ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിനിടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിലും അട്ടിമറി ആരോപണം ഉയര്‍ത്തി പമുഖ്യമന്ത്രി മമത ബാനര്‍ജി. എക്‌സിലൂടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അവര്‍ ആരോപണം ഉന്നയിച്ചത്. പോളിങ്‌സ്‌റ്റേഷനുകള്‍ക്ക് സമീപം വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നും ഇത് അട്ടിമറി സൂചനയാണെന്നും മമത ബാനര്‍ജി വ്യക്തമാക്കി.