സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ തുടങ്ങും
സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ തുടങ്ങും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ദില്ലി സുർജിത് ഭവനിൽ യോഗം ചേരുക. ജനറൽ സെക്രട്ടറിയായി എംഎ ബേബി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ കേന്ദ്ര കമ്മറ്റി യോഗമാണ് നാളെ തുടങ്ങുന്നത്.
Jun 2, 2025, 10:45 IST
ഡൽഹി : സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ തുടങ്ങും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ദില്ലി സുർജിത് ഭവനിൽ യോഗം ചേരുക. ജനറൽ സെക്രട്ടറിയായി എംഎ ബേബി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ കേന്ദ്ര കമ്മറ്റി യോഗമാണ് നാളെ തുടങ്ങുന്നത്.
പിബി അംഗങ്ങളുടേയും, കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സിസി അംഗങ്ങളുടെയും ചുമതലകൾ യോഗത്തിൽ തീരുമാനിക്കും. പഹൽഗാം ഭീകരാക്രമണത്തിനും, ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്ന് വൈകീട്ട് ദില്ലിയിലെത്തും.