രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6491 ആയി
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6491 ആയി. കേരളത്തിൽ 1957 പേർ കൊവിഡ് ബാധിതരാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. അതേസമയം 24 മണിക്കൂറിനിടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6491 ആയി. കേരളത്തിൽ 1957 പേർ കൊവിഡ് ബാധിതരാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. അതേസമയം 24 മണിക്കൂറിനിടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.
നിലവിൽ 65 മരണമാണ് ഇത്തവണ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിൽ 80 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതെന്ന് മന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇവർ കൊവിഡ് മൂലം അഡ്മിറ്റ് ആയവർ അല്ല. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതാണ്. മറ്റു രോഗങ്ങൾ ഉള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.