ആന്ധ്രയില്‍ കോവിഡ് ജാഗ്രത; മൂന്നാഴ്ചയ്ക്കിടെ 12 പേര്‍ക്ക് രോഗബാധ, നാല് മരണം

ആന്ധ്രയില്‍ കോവിഡ് ജാഗ്രത.കഴിഞ്ഞ മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 4 പേർക്ക് ജീവൻ നഷ്ടമായി. കൂടുതലും പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരുമാണ് മരിച്ചത് എന്നതാണ് ആശങ്ക ഉയർത്തുന്നത്.

 

സംസ്ഥാനത്ത് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 4 പേർക്ക് ജീവൻ നഷ്ടമായി. കൂടുതലും പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരുമാണ് മരിച്ചത് എന്നതാണ് ആശങ്ക ഉയർത്തുന്നത്.

ആന്ധ്രയില്‍ കോവിഡ് ജാഗ്രത.കഴിഞ്ഞ മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 4 പേർക്ക് ജീവൻ നഷ്ടമായി. കൂടുതലും പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരുമാണ് മരിച്ചത് എന്നതാണ് ആശങ്ക ഉയർത്തുന്നത്.

ജൂണ്‍ 26 മുതല്‍ ജൂലൈ 16 വരെയുള്ള കാലയളവിലെ കണക്കാണ് സംസ്ഥാന ആരോഗ്യ കമ്മീഷണർ ജി. വീരപാണ്ഡ്യൻ ഔദ്യോഗികമായി പുറത്തുവിട്ടത്. കേസുകള്‍ ഒറ്റപ്പെട്ടതാണെന്നും പകർച്ചവ്യാധി ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും കടപ്പയില്‍ കൂട്ടമായി കേസുകള്‍ റിപ്പോർട്ട് ചെയ്തത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്..

കടപ്പ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ - 8 എണ്ണം. സംസ്ഥാനത്തെ ആദ്യ കേസ് ജൂണ്‍ 26ന് റിപ്പോർട്ട് ചെയ്തതും കടപ്പയിലാണ്. കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ 2 പേർക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. മരിച്ച 4 പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി കമ്മീഷണർ അറിയിച്ചു.

കോവിഡ് കേസുകള്‍ ഒറ്റപ്പെട്ടതാണ്. വലിയ പകർച്ചവ്യാധിയുടെ ഭാഗമല്ല" എന്ന് വീരപാണ്ഡ്യൻ പറഞ്ഞു.ഈ കാലയളവില്‍ സംസ്ഥാനത്ത് 67 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 11 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു.ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ പരിശോധന നടത്താനും, പ്രായമായവരും അസുഖമുള്ളവരും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു.