ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ബെം​ഗളൂരു കോടതി ഉത്തരവിട്ടു.

 

ജനാധികാര സംഘർഷ് സംഘതനിലെ(ജെ.എസ്.പി) ആദർശ് അയ്യർ എന്ന വ്യക്തി നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ബെം​ഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ബെം​ഗളൂരു കോടതി ഉത്തരവിട്ടു. ജനാധികാര സംഘർഷ് സംഘതനിലെ(ജെ.എസ്.പി) ആദർശ് അയ്യർ എന്ന വ്യക്തി നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ബെം​ഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്.

ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മർദ്ദ തന്ത്രമാക്കി കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഈ ഇലക്ടറൽ ബോണ്ടുകൾ ദേശീയ-സംസ്ഥാന നേതാക്കൾ പണമാക്കിമാറ്റി എന്നും പരാതിയിൽ പറയുന്നുണ്ട്.