കുഞ്ഞിന് മരുന്ന് കൊടുക്കുന്നതിൽ ദമ്പതിമാർ തമ്മിൽ തർക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊന്നു

ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി. ഡൽഹി നിഹാൽ വിഹാറിൽ താമസിക്കുന്ന വിനയ് ​ഗുപ്ത(31)യാണ് മർദനമേറ്റ് കൊല്ലപ്പെട്ടത്.

 

ദമ്പതിമാർക്ക് നാലരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ഡൽഹി നിഹാൽ വിഹാറിലെ കെട്ടിടത്തിൽ മൂന്നാംനിലയിലാണ് ഇവർ താമസിച്ചിരുന്നത്.

 

ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി. ഡൽഹി നിഹാൽ വിഹാറിൽ താമസിക്കുന്ന വിനയ് ​ഗുപ്ത(31)യാണ് മർദനമേറ്റ് കൊല്ലപ്പെട്ടത്.

മൂന്നരവർഷം മുൻപാണ് വിനയ് ​ഗുപ്തയും രേഖയും വിവാഹിതരായത്. ദമ്പതിമാർക്ക് നാലരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ഡൽഹി നിഹാൽ വിഹാറിലെ കെട്ടിടത്തിൽ മൂന്നാംനിലയിലാണ് ഇവർ താമസിച്ചിരുന്നത്.

താഴത്തെ നിലയിൽ വിനയ് ​ഗുപ്തയുടെ മാതാപിതാക്കളുമുണ്ട്. കഴിഞ്ഞദിവസം കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വിനയ് ​ഗുപ്തയും രേഖയും തമ്മിൽ വഴക്കുണ്ടായത്.വിനയ് ​ഗുപ്തയെ നിരന്തരം ചവിട്ടിയെന്നും കഴുത്ത് ഞെരിച്ചെന്നും പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് ആരോപണം. മർദനത്തിന് മുൻപ് രേഖ വീട്ടിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തതായും വിനയ് ​ഗുപ്തയുടെ ബന്ധുക്കൾ ആരോപിച്ചു

സംഭവവുമായി ബന്ധപ്പെട്ട് വിനയ് ​ഗുപ്തയുടെ ഭാര്യ രേഖ, രേഖയുടെ രണ്ട് സഹോദരന്മാർ, സഹോദരഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലിയാണ് വിനയ് ​ഗുപ്തയും ഭാര്യ രേഖയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ രേഖ വീട്ടിൽനിന്നിറങ്ങി സമീപപ്രദേശത്തുള്ള സ്വന്തം വീട്ടുകാരെ കൂട്ടി തിരികെയെത്തി. തുടർന്ന് ഇവർ വിനയ് ​ഗുപ്തയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.