ചിലവ് കൂട്ടും; ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാത അതോറിറ്റി
ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ പ്രധാന പാതകളിലെ ടോള്‍ നിരക്കുകളില്‍ വലിയ രീതിയിലെ മാറ്റം വരുന്നു . ടോള്‍ നിരക്കുകള്‍ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി മൂന്ന് ശതമാനം മുതല്‍ 5 ശതമാനം വരെയാണ് ടോള്‍ നിരക്കുകളില്‍ വർധന പ്രഖ്യാപിച്ചിട്ടുള്ളത്.
ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡിലെ സദഹള്ളി ടോള്‍ ഗേറ്റില്‍ കാറുകള്‍ക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 120 രൂപ എന്ന നിരക്കില്‍ മാറ്റമില്ല
ദില്ലി: ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ പ്രധാന പാതകളിലെ ടോള്‍ നിരക്കുകളില്‍ വലിയ രീതിയിലെ മാറ്റം വരുന്നു . ടോള്‍ നിരക്കുകള്‍ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി മൂന്ന് ശതമാനം മുതല്‍ 5 ശതമാനം വരെയാണ് ടോള്‍ നിരക്കുകളില്‍ വർധന പ്രഖ്യാപിച്ചിട്ടുള്ളത്.
ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡിലെ സദഹള്ളി ടോള്‍ ഗേറ്റില്‍ കാറുകള്‍ക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 120 രൂപ എന്ന നിരക്കില്‍ മാറ്റമില്ല. എന്നാല്‍, പോയി-വരാനുള്ള യാത്രയ്ക്ക് ഇനി 180 രൂപയ്ക്ക് പകരം 185 രൂപ നല്‍കണം.
50 യാത്രകള്‍ക്കുള്ള മാസ പാസിന് 4,070 രൂപയാകും. ചെറിയ ചരക്ക് വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കും 5 രൂപയാണ് വർധിച്ചത്. ഒരു വശത്തേക്ക് 185 രൂപയുണ്ടായിരുന്നത് 190 ആയും, ഇരുവശത്തേക്കും 275 രൂപയുണ്ടായിരുന്നത് 280 ആയും ഉയർന്നു. ഇവയുടെ മാസ പാസ് നിരക്ക് 6,255 രൂപയാണ്. ട്രക്കുകള്‍ക്കും ബസുകള്‍ക്കും 5 മുതല്‍ 15 രൂപ വരെയാണ് വർധന. ഒരു വശത്തേക്ക് 375 രൂപയും, ഇരുവശത്തേക്കും 565 രൂപയുമാണ് പുതിയ നിരക്ക്. മാസ പാസിന് 12,575 രൂപ നല്‍കണം.
ഈ നിരക്ക് വർധന ബിഎംടിസി ബസ് സർവീസുകളെ കാര്യമായി ബാധിച്ചേക്കും. പ്രത്യേകിച്ച് എയർപോർട്ടിലേക്കും ദേവനഹള്ളി, ചിക്കബല്ലാപ്പൂർ തുടങ്ങിയ അടുത്തുള്ള പട്ടണങ്ങളിലേക്കുമുള്ള സർവീസുകളെ. വായു വജ്ര പോലുള്ള എസി ബസുകളില്‍ യാത്ര ചെയ്യുന്നവർ കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കാം.
സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡ് ഇടനാഴിയില്‍ കാറുകളുടെ ടോളിന് 5 രൂപ കൂടി. നെല്ലൂർ-ദേവനഹള്ളി പ്ലാസയില്‍ ഒരു വശത്തേക്ക് 75 രൂപയും, ഇരുവശത്തേക്കുമായി 125 രൂപയുമാണ് നിരക്ക്.
മാസ പാസിന് 2,805 രൂപ നല്‍കണം. ഹുലികുണ്ടെയില്‍ ഇത് യഥാക്രമം 110 രൂപ, 160 രൂപ എന്നിങ്ങനെയാണ്. ഇവിടുത്തെ മാസ പാസ് നിരക്ക് 3,595 രൂപയാണ്. ഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഹൊസക്കോട്ടെ-കെജിഎഫ് (ബേത്തമംഗല) ഇടയിലുള്ള 72 കിലോമീറ്റർ ദൂരത്തിനും ടോള്‍ നിരക്ക് പരിഷ്കരിച്ചു. ഹെഡഗിനബെലെ, അഗ്രഹാര, കൃഷ്ണപുര, സുന്ദരപാളയ എന്നീ നാല് ടോള്‍ പ്ലാസകളിലായി കാറുകള്‍ക്ക് ഒരു വശത്തേക്ക് ഏകദേശം 150 രൂപയും, ഇരുവശത്തേക്കുമായി 225 രൂപ വരെയും നല്‍കേണ്ടി വരും. ഇവിടുത്തെ മാസ പാസ് നിരക്കുകള്‍ 4,860 രൂപ മുതല്‍ 4,985 രൂപ വരെയാണ്