കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയടക്കം 3 ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉടനടി രാജിവയ്ക്കുക, പ്രതിഷേധക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുക, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍.

 

പ്രതിപക്ഷം മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളെയെല്ലാം വിട്ടയച്ചിന് പിന്നാലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. പ്രതിപക്ഷം മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉടനടി രാജിവയ്ക്കുക, പ്രതിഷേധക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുക, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍. ജനപ്രതിനിധികളോട് ദില്ലി പൊലീസ് കാണിച്ചത് നിഷ്ഠൂരമായ പെരുമാറ്റമാണെന്നും പാര്‍ലമെന്റിനകത്തും പുറത്തും സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.