മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം; ഖാർഗെയുടെ വസതിയിലേക്ക് ബിജെപി മാർച്ച്
മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധ മാർച്ച്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പ്രതിഷേധം നടത്തും.
ഡൽഹി: മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധ മാർച്ച്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പ്രതിഷേധം നടത്തും. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര മാർച്ച് നയിക്കും.
മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖർഗെയുടെ പരാമർശത്തിനെതിരെ പട്ന പൊലീസിൽ ബി ജെ പി നേതാക്കൾ പരാതി നൽകി.കേവലം ഒരുപ്രാദേശിക വിഷയമായി ഒതുക്കാതെ, രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബി ജെ പി തീരുമാനം.
ബിഹാറിലെ പട്നയില്‍ ഡോ. ശ്രീ കൃഷ്ണ സിങിന്റെ 139ാമത് ജന്മ വാര്‍ഷിക ആഘോഷത്തിനിടെ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദത്തിലായത്. വോട്ട് കൊള്ള നടത്തിയ മോദിക്കെതിരെ കേസെടുത്ത് ജയിലില്‍ അടക്കണമെന്ന് ഖര്‍ഗെ പറഞ്ഞിരുന്നു. പിന്നാലെ 'പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയും പോകില്ല' എന്ന് ഒരാള്‍ വേദിയില്‍ നിന്നും എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. ഉടനെ 'മോദിയുടെ അച്ഛനും പോകും' എന്ന് ഖര്‍ഗെ മറുപടി പറയുകയായിരുന്നു.
ഖർഗെയുടെ പരാമർശം തികച്ചും വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്. കോൺഗ്രസ് നേതാക്കൾ മുൻപും മോദിയുടെ കുടുംബപശ്ചാത്തലത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ എതിർപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.