നടി തൃഷക്കെതിരായ വിവാദ പരാമർശം; ഉദയനിധി കസ്റ്റഡിയിൽ
നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്.വിഷയത്തില്‍ ടിവികെ തമിഴ്‌നാട് പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു.
Updated: Aug 4, 2026, 11:28 IST
തഞ്ചാവൂരിലെ ഡിഎംകെ പരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായത്.
നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.വിഷയത്തില്‍ ടിവികെ തമിഴ്‌നാട് പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. തഞ്ചാവൂരിലെ ഡിഎംകെ പരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായത്.
പൊലീസ് ഉദ്യോഗസ്ഥര്‍ ഉദയനിധി സ്റ്റാലിന്റെ വീട്ടില്‍ എത്തി. ഡിഎംകെ നിയമ വിഭാഗവും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. വീടിന് മുന്നില്‍ പിന്തുണയുമായെത്തിയ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.വിവാദ പരാമർശത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ വക്താവ് പഴ സെല്‍വകുമാറാണ് പരാതി നല്‍കിയത്.