പടക്കം പൊട്ടിക്കുന്നത് രോഗ ബാധിതര്‍ക്ക് ആശ്വാസമാകുമെന്ന വിവാദ പരാമര്‍ശം; ഒടുവില്‍ മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

'ദീപാവലി രാത്രിയില്‍ പടക്കം പൊട്ടിക്കുന്നത് രോഗാണുക്കളെ നശിപ്പിക്കുമെന്നാണ് മുത്തശ്ശിമാരും മുതിര്‍ന്നവരും തലമുറകളായി പറഞ്ഞുവരുന്നത്.

 

തന്റെ പ്രസ്താവന വളച്ചൊടിച്ച് ടിആര്‍പിക്കു വേണ്ടി പ്രചരിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

ദീപാവലി, കാളിപൂജ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കുമെന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് പശ്ചിമ ബംഗാള്‍ ബിജെപി എംഎല്‍എ പാപിയ അധികാരി. തന്റെ പ്രസ്താവന വളച്ചൊടിച്ച് ടിആര്‍പിക്കു വേണ്ടി പ്രചരിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

'ദീപാവലി രാത്രിയില്‍ പടക്കം പൊട്ടിക്കുന്നത് രോഗാണുക്കളെ നശിപ്പിക്കുമെന്നാണ് മുത്തശ്ശിമാരും മുതിര്‍ന്നവരും തലമുറകളായി പറഞ്ഞുവരുന്നത്. വിളക്കുകള്‍ തെളിക്കുന്നത് ദുഷ്ടശക്തികളെ അകറ്റും. ഇതാണ് താന്‍ പറയുവാന്‍' ഉദ്ദേശിച്ചതെന്നും പ്രസ്താവന വളച്ചൊടിച്ചതാണെന്നും തെന്നായിരുന്നു പാപിയ അധികാരി വിശദീകരിച്ചു

ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ശരാശരി വായുഗുണനിലവാര സൂചിക  301 ആയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇത് വളരെ മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംഎല്‍എയുടെ പ്രസ്താവന പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസ പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു.