തുടര്‍ച്ചയായി അസുഖം ; മെഡിക്കല്‍ പരിശോധനയില്‍ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; എട്ടു കോടിയുടെ സ്വത്ത് തട്ടിയെടുക്കുക ലക്ഷ്യം

ഭര്‍ത്താവിന്റെ ആറു കോടി വിലമതിക്കുന്ന ട്രാവല്‍ ഏജന്‍സിയും രണ്ടു കോടിയുടെ ലൈഫ് ഇന്‍ഷുറന്‍സ് തുകയുമായിരുന്നു ഭാര്യയുടെ ലക്ഷ്യം

 

ഭര്‍ത്താവിനെ മാത്രമല്ല സ്വന്തം മകനേയും അനന്തരവനേയും ഇവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു.

തുടര്‍ച്ചയായി അസുഖം പിടിപെട്ടതോടെ വ്യവസായി നടത്തിയ മെഡിക്കല്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വന്തം ഭാര്യ തന്നെ ഇയാളെ സാവധാനം വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ മാത്രമല്ല സ്വന്തം മകനേയും അനന്തരവനേയും ഇവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ ആറു കോടി വിലമതിക്കുന്ന ട്രാവല്‍ ഏജന്‍സിയും രണ്ടു കോടിയുടെ ലൈഫ് ഇന്‍ഷുറന്‍സ് തുകയുമായിരുന്നു ഭാര്യയുടെ ലക്ഷ്യം. ഇതിനായി ഈയം കലര്‍ത്തിയ ആഹാരമാണ് നല്‍കിയത്. പ്രതിയായ രേണു ഭട്‌നാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 


യുപിയിലെ ഗാസിയാബാദിലാണ് സംഭവം.
ഭക്ഷണത്തിലൂടെ വിഷം നല്‍കി അപായപ്പെടുത്താനാണ് ശ്രമമെന്ന് മനസിലാക്കിയ സുശീല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ രണഅടു മാസത്തിന് ശേഷം രേണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.