'സോഷ്യലിസവും മതേതരത്വവുമൊക്കെ എഴുതിച്ചേര്‍ത്ത് കോണ്‍ഗ്രസ് ഭരണഘടന നശിപ്പിച്ചു' : യോഗി ആദിത്യനാഥ്
ലഖ്നൗ: സോഷ്യലിസവും മതേതരത്വവുമൊക്കെ എഴുതിച്ചേര്‍ത്ത് കോണ്‍ഗ്രസ് ഭരണഘടന നശിപ്പിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ആമുഖം തിരുത്തിയെന്ന് യോ
Nov 28, 2024, 19:35 IST
ലഖ്നൗ: സോഷ്യലിസവും മതേതരത്വവുമൊക്കെ എഴുതിച്ചേര്‍ത്ത് കോണ്‍ഗ്രസ് ഭരണഘടന നശിപ്പിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ആമുഖം തിരുത്തിയെന്ന് യോഗി ആദിത്യനാഥ്. അംബേദ്കര്‍ രൂപകല്പന ചെയ്ത ഭരണഘടനയില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഇല്ലായിരുന്നെന്നും യോഗി പറഞ്ഞു.
ഭരണഘടനയുടെ രക്ഷകരെന്ന തരത്തില്‍ സ്വയം കരുതുന്നവര്‍ തന്നെയാണ് മതേതരത്വവും സോഷ്യലിസവുമൊക്കെ എഴുതിച്ചേര്‍ത്ത് അതിന്റെ അന്തഃസത്ത കളഞ്ഞതെന്നാണ് യോഗിയുടെ വിമര്‍ശനം. ലോക്സഭ പിരിച്ചുവിട്ട്, ജുഡീഷ്യറിയുടെ അധികാരം എടുത്തുകളഞ്ഞ സമയത്ത് ഈ വാക്കുകള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നും യോഗി പറയുന്നു.