കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും നിലനിര്‍ത്തി കോണ്‍ഗ്രസ്
ബാഗല്‍കോട്ട്, ദാവന്‍ഗരെ സൗത്ത് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ജയിച്ചത്.
May 5, 2026, 06:50 IST
കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്.
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും നിലനിര്‍ത്തി കോണ്‍ഗ്രസ്. ബാഗല്‍കോട്ട്, ദാവന്‍ഗരെ സൗത്ത് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ജയിച്ചത്. ബാഗല്‍കോട്ടില്‍ 22,332 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമേഷ് മോട്ടി വിജയിച്ചത്.
ദാവന്‍ഗരെ സൗത്തില്‍ കോണ്‍ഗ്രസ്സിന്റെ സമര്‍ഥ് മല്ലികാര്‍ജുന 5708 വോട്ടിന് ബിജെപിയുടെ ശ്രീനിവാസ് കരിയപ്പയെ വീഴ്ത്തി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്.