തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ് ; മാര്‍ച്ചിന് അനുമതി തേടി സിജെപിയും
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാര്‍ച്ചിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കനത്ത ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ജന്തര്‍മന്തര്‍ മാര്‍ച്ചിനുള്ള അനുമതി തേടി സിജെപി നേതൃത്വം ഇന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തും.
ദില്ലിയില്‍ നടത്തിയ വമ്പന്‍ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഈക്കാര്യത്തില്‍ പിന്തുണ തേടുകയും ദില്ലിയില്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജന്തര്‍മന്തര്‍ മാര്‍ച്ചിനുള്ള അനുമതി തേടി സിജെപി നേതൃത്വം ഇന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തും.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാര്‍ച്ചിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കനത്ത ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാവിലെ ആരംഭിച്ച മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധള്‍ക്കുമൊടുവില്‍ ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനില്‍നിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി. വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7.45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ രാഹുലിന് വലയംതീര്‍ത്തെങ്കിലും പൊലീസ് അദ്ദേഹത്തെ വലിച്ചിഴിച്ച് വാഹനത്തില്‍ കയറ്റി കിങ്‌സ് വേ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രവര്‍ത്തകര്‍ വാഹനം തടയാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളില്‍ നയിച്ചു.
പിന്നീട് ക്യാമ്പില്‍ എത്തിച്ച എംപിമാരെ അടക്കം വിട്ടയച്ചു. ഇന്നും വീണ്ടും ഇതുസംബന്ധിച്ച് തുടര്‍ പ്രതിഷേധങ്ങള്‍ നടക്കാനാണ് സാധ്യത