ഗുരുപൂര്‍ണിമ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാല്‍ കഴുകി അനുയായികള്‍; വ്യാപക വിമര്‍ശനം

പ്രാര്‍ത്ഥന നടത്തുന്നതും വീഡിയോയില്‍ കാണാം.

 

ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് അനുയായികള്‍ നാന പട്ടോളെയുടെ കാലുകള്‍ കഴുകുന്നതാണ് വീഡിയോയില്‍.

ഗുരുപൂര്‍ണിമ ദിനത്തില്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാല്‍ കഴുകി അനുയായികള്‍. ഇതിന്റെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് അനുയായികള്‍ നാന പട്ടോളെയുടെ കാലുകള്‍ കഴുകുന്നതാണ് വീഡിയോയില്‍. ഇതിന് പുറമേ പ്രാര്‍ത്ഥന നടത്തുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ അടക്കമുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.