കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസ് മികച്ച വിജയം കൈവരിക്കും ; മല്ലികാർജുൻ ഖാർഗെ

 കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസ് മികച്ച വിജയം കൈവരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പ്രത്യാശ പ്രകടിപ്പിച്ചു. പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇരു സംസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.

നിലവിൽ സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയുണ്ടെന്നും അത്തരമൊരു മാറ്റം ഇപ്പോൾ ചർച്ചയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ അത്തരം സാഹചര്യം ഉണ്ടായാൽ താനും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും, അന്തിമമായ തീരുമാനം സോണിയാ ഗാന്ധിയുടേതായിരിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.