മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
നിലവിലെ ഹര്‍ജി നിലനില്‍ക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയായി സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നടപടികള്‍ തുടങ്ങി.
പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പ് തള്ളി മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഇതിനെതിരെ സംസ്ഥാനത്തെ എംഎല്‍എമാരെ ഇന്ന് ദില്ലിയില്‍ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിനിടെ പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹര്‍ജി നിലനില്‍ക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയായി സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നടപടികള്‍ തുടങ്ങി.
മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരമില്ലാതെ ജയിച്ചതായി ഒടുവില്‍ പ്രഖ്യാപിച്ചു. ബിജെപി നേതാക്കളായ തരുണ്‍ ചുഗ് ,രജനീഷ് അഗര്‍വാള്‍ മഹേഷ് കേവാട്ട് എന്നിവരാണ് ഏതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ നിയമസഭാകക്ഷി നിലയില്‍ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോണ്‍ഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജന്‍ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.