നിര്‍ണായക ഘട്ടങ്ങളില്‍ രാഹുലിന്റെ വിദേശ യാത്രയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ; പ്രിയങ്ക ഗാന്ധി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ്
ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തയായ പ്രധാനമന്ത്രിയായിരിക്കും പ്രിയങ്കാ ഗാന്ധിയെന്നും മസൂദ് പറഞ്ഞു
Dec 24, 2025, 07:37 IST
പ്രിയങ്കാ ഗാന്ധിയെ മുന്നില്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം. നിര്‍ണായക ഘട്ടങ്ങളില്‍ രാഹുലിന്റെ സാന്നിധ്യം ഉണ്ടാകുന്നില്ലെന്നാണ് വിമര്‍ശനം. പ്രിയങ്കാ ഗാന്ധിയെ മുന്നില്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തയായ പ്രധാനമന്ത്രിയായിരിക്കും പ്രിയങ്കാ ഗാന്ധിയെന്നും മസൂദ് പറഞ്ഞു. പാര്‍ലമെന്റില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം വിബി ജി റാം ജി പദ്ധതി അവതരിപ്പിച്ച വേളയില്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി ജര്‍മനിയില്‍ ബിഎംഡബ്ല്യു കമ്പനിയുടെ പ്ലാന്റില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ വിമര്‍ശനമുയരാന്‍ ഇടയാക്കിയിരിക്കുകയാണ്.