ദളപതിക്കൊപ്പമുള്ള രാഹുലിന്റെ വൈറല്‍ റീല്‍ കേന്ദ്രം ബ്ലോക്കാക്കിയെന്ന് കോണ്‍ഗ്രസ് ; ഇന്‍സ്റ്റഗ്രാമിന്റെ സാങ്കേതിക പിഴവാകാമെന്ന് മന്ത്രാലയം

വെറും ഒരു മണിക്കൂറിനുള്ളില്‍ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയ വീഡിയോയും 46 ദശലക്ഷം ആളുകളിലേക്ക് എത്തിയ ചിത്രങ്ങളുമാണ് അപ്രത്യക്ഷമായതെന്ന് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ ആരോപിച്ചു.

 

ഈ നീക്കത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും ഇന്‍സ്റ്റാഗ്രാമിന്റെ ആഭ്യന്തര സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. രാഹുല്‍ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും ഒന്നിച്ചുള്ള വൈറല്‍ റീല്‍സും ഫോട്ടോകളും കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ബ്ലോക്ക് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, ഈ നീക്കത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും ഇന്‍സ്റ്റാഗ്രാമിന്റെ ആഭ്യന്തര സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ച ചെന്നൈയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി, വിജയിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വെറും ഒരു മണിക്കൂറിനുള്ളില്‍ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയ വീഡിയോയും 46 ദശലക്ഷം ആളുകളിലേക്ക് എത്തിയ ചിത്രങ്ങളുമാണ് അപ്രത്യക്ഷമായതെന്ന് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, പ്ലാറ്റ്ഫോമിന്റെ ഓട്ടോമേറ്റഡ് സംവിധാനം പോസ്റ്റുകള്‍ തെറ്റായി ഫ്‌ലാഗ് ചെയ്തതാണെന്നും നിലവില്‍ ഇവ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.