നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടും : റി​പു​ൺ ബോ​റ

 

 ദി​സ്പു​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് റി​പു​ൺ ബോ​റ. റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും റി​പു​ൺ ബോ​റ അ​വ​കാ​ശ​പ്പെ​ട്ടു.
"ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​വ​രാ​ണ് ഭ​ര​ണ​ത്തി​ലു​ള്ള​ത്. ജ​ന​ങ്ങ​ൾ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ത​ന്നെ കോ​ൺ​ഗ്ര​സ് സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.'-​റി​പു​ൺ ബോ​റ.

"മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ വി​ക​സ​ന​ത്തി​ൻറെ പേ​ര് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണ്. അ​വ​ർ ഇ​തൊ​ക്കെ തി​രി​ച്ച​റി​യു​ന്നു​ണ്ട്. വ​ർ​ഗീ​യ​മാ​യി​ട്ട് ജ​ന​ത്തി​നെ വേ​ർ​ത്തി​രി​ക്കു​ന്ന ആ​ൾ കൂ​ടി​യാ​ണ് ഹി​മ​ന്ത.'-​റി​പു​ൺ കു​റ്റ​പ്പെ​ടു​ത്തി.