പ്രസംഗിക്കാന്‍ അനുവദിക്കാത്തതിന് സൗണ്ട് സ്റ്റാഫിനെ കൈയേറ്റം ചെയ്‌തെന്ന പരാതി; കോണ്‍ഗ്രസ് MLAയ്‌ക്കെതിരെ കേസ്

ചരിത്രപ്രസിദ്ധമായ ജൗല്‍ജിബി മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് സൗണ്ട് സ്റ്റാഫിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസ്

 

എംഎല്‍എ ഹരീഷ് സിങ് ധാമി അടക്കം ആറ് പേര്‍ക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡെറാഡൂണ്‍: ചരിത്രപ്രസിദ്ധമായ ജൗല്‍ജിബി മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് സൗണ്ട് സ്റ്റാഫിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസ്. എംഎല്‍എ ഹരീഷ് സിങ് ധാമി അടക്കം ആറ് പേര്‍ക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോശം ഭാഷ ഉപയോഗിച്ചു, സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തി, രംഗം ശാന്തമാക്കാനെത്തിയ പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ട് പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ജൗല്‍ജിബി പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് ഇവര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.