എല്‍പിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി

വിവിധ നഗരങ്ങളിലായി 71രൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. വിവിധ നഗരങ്ങളിലായി 71രൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഡല്‍ഹിയില്‍ സിലിണ്ടറിന് 62 രൂപ 50 പൈസ വര്‍ധിച്ചു. ഇതോടെ വില 2810 രൂപയായി. നേരത്തെയിത് 2745 ആയിരുന്നു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

മുംബൈയില്‍ 19 കിലോ വാണിജ്യസിലിണ്ടറിന് 2764 രൂപയാണ് വിലയെങ്കില്‍ ചെന്നൈയില്‍ 2983 ആണ്. പട്നയില്‍ 3100 രൂപയാണ് 19 കിലോ വാണിജ്യസിലിണ്ടറിന്റെ വില. റസ്റ്റോറന്റ്, ഹോട്ടല്‍, കാറ്ററിംഗ് കമ്പനികള്‍ക്ക് ഉള്‍പ്പെടെ കനത്ത തിരിച്ചടിയാണ് വാണിജ്യസിലിണ്ടര്‍ വിലയിലെ കുതിച്ചുചാട്ടം.