ബ്രാഹ്‌മണര്‍ക്കെതിരെ സമൂഹ മാധ്യമത്തില്‍ നടത്തിയ പരാമര്‍ശം; സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ കേസെടുത്തു

ഫൂലെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് ഇട്ട പോസ്റ്റിനു വന്നൊരു കമന്റിന് നല്‍കിയ മറുപടി ആണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

 

ബര്‍കത്ത് നഗര്‍ നിവാസിയായ അനില്‍ ചതുര്‍വേദിയാണ് പരാതിക്കാരന്‍.

ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജയ്പൂരിലെ ബജാജ് നഗര്‍ പോലീസ് സ്റ്റേഷനില്‍ ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബ്രാഹ്‌മണരെ കുറിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബര്‍കത്ത് നഗര്‍ നിവാസിയായ അനില്‍ ചതുര്‍വേദിയാണ് പരാതിക്കാരന്‍.

ഫൂലെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് ഇട്ട പോസ്റ്റിനു വന്നൊരു കമന്റിന് നല്‍കിയ മറുപടി ആണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. 'ബ്രാഹ്‌മണന്മാരുടെ മേല്‍ ഞാന്‍ മൂത്രമൊഴിക്കും' എന്നായിരുന്നു അനുരാഗിന്റെ കമന്റ്. കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളും അനുരാഗ് കശ്യപിന് നേരിടേണ്ടി വന്നു. ഇതോടെ മാപ്പ് പറഞ്ഞ് അനുരാഗ് രംഗത്ത് എത്തിയിരുന്നു.