ദില്ലിയില്‍ കോളേജ് വിദ്യാര്‍ഥികളുടെ പിജി കെട്ടിടം തകര്‍ന്നു വീണ് അപകടം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ദില്ലിയില്‍ കോളേജ് വിദ്യാര്‍ഥികളുടെ പിജി കെട്ടിടം തകര്‍ന്നു വീണ് അപകടം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി ജി) കെട്ടിടമാണ് തകര്‍ന്നുവീണത്.
നിലവില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തെക്കുപടിഞ്ഞാറന്‍ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം തകര്‍ന്നു വീണ് വന്‍ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ ദില്ലി ഫയര്‍ സര്‍വീസും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി ജി) കെട്ടിടമാണ് തകര്‍ന്നുവീണത്. ഞായറാഴ്ചയായതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മുറികളില്‍ തന്നെയുണ്ടായിരുന്നു. അപകടസമയത്ത് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി പ്രദേശവാസിയായ ദൃക്സാക്ഷി വെളിപ്പെടുത്തി. നിലവില്‍ പന്ത്രണ്ടോളം ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കം ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.