അന്നപൂര്‍ണേശ്വരി നഗറില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പട്ടാപ്പകല്‍ കുത്തി കൊലപ്പെടുത്തി
അന്നപൂര്‍ണേശ്വരി നഗറില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പട്ടാപ്പകല്‍ കുത്തി കൊലപ്പെടുത്തി
ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബെംഗളൂരു നഗരത്തെ നടുക്കി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പട്ടാപ്പകല്‍ കൊലപാതകം അരങ്ങേറിയത്.
അന്നപൂര്‍ണേശ്വരി നഗറില്‍ കോളേജ് വിദ്യാര്‍ത്ഥി പട്ടാപ്പകല്‍ കുത്തേറ്റ് മരിച്ചു. നാഗര്‍ഭാവി മഹേഷ് പിയു കോളേജ് വിദ്യാര്‍ത്ഥിയായ യോഗേഷ് ആണ് മരിച്ചത്. കോളേജില്‍ നിന്ന് വിളിച്ചിറക്കിയ അഞ്ചംഗ സംഘമാണ് യോഗേഷിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു.യോഗേഷിനെ കൂട്ടുകാരന്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് വെസ്റ്റ് സോണ്‍ ഡിസിപി യതീഷ് പറഞ്ഞു.
ബെംഗളൂരു നഗരത്തെ നടുക്കി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പട്ടാപ്പകല്‍ കൊലപാതകം അരങ്ങേറിയത്. അന്നപൂര്‍ണേശ്വരി നഗറിലെ നാഗര്‍ഭാവിയിലാണ് കോളേജ് വിദ്യാര്‍ത്ഥി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കോളേജില്‍ ക്ലാസിലിരിക്കുകയായിരുന്ന യോഗേഷിനെ അഞ്ചംഗ സംഘം പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ അക്രമികള്‍ ഒളിപ്പിച്ചു വെച്ചിരുന്ന മാരകായുധങ്ങളുമായി യോഗേഷിനെ ആക്രമിച്ചു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. കോളേജിനോട് ചേര്‍ന്നുള്ള ഒരു ജിം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും യോഗേഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുമാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് അന്വേഷണം നടത്തുന്നത്.