വാരാണസിയിലെ കോളജില്‍ വിദ്യാർഥി വെടിയേറ്റ് മരിച്ചു
വാരാണസിയിലെ കോളജില്‍ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ബിരുദ വിദ്യാർഥി സൂര്യ പ്രതാപ് സിംഗി (23) നെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മഞ്ജീത് ചൗഹാനാണ് കൊലപ്പെടുത്തിയത്.സംഭവത്തിന് ശേഷം മഞ്ജീത് ഒളിവിലാണ്.
Updated: Mar 21, 2026, 15:53 IST
കൊലപാതകത്തില്‍ കോപാകുലരായ വിദ്യാർഥികള്‍ കോളജിലെ ഫർണിച്ചറ്റുകള്‍ തല്ലിത്തകർക്കുകയും പ്രിൻസിപ്പലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ലക്നോ: വാരാണസിയിലെ കോളജില്‍ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ബിരുദ വിദ്യാർഥി സൂര്യ പ്രതാപ് സിംഗി (23) നെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മഞ്ജീത് ചൗഹാനാണ് കൊലപ്പെടുത്തിയത്.സംഭവത്തിന് ശേഷം മഞ്ജീത് ഒളിവിലാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സൂര്യയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.കൊലപാതകത്തില്‍ കോപാകുലരായ വിദ്യാർഥികള്‍ കോളജിലെ ഫർണിച്ചറ്റുകള്‍ തല്ലിത്തകർക്കുകയും പ്രിൻസിപ്പലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.നിലവില്‍ കോളജ് പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്.സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.