വാണിജ്യ ആവശ്യങ്ങൾക്ക് തേങ്ങ എണ്ണക്കുരു തന്നെ; ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി
വാണിജ്യപരമായ ആവശ്യങ്ങൾക്കായി തേങ്ങയെ എണ്ണക്കുരുവായി കണക്കാക്കണമെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ഗാസിയാബാദ് ആസ്ഥാനമായുള്ള എം/എസ് ത്രീ സ്റ്റാർ ഫ്രൂട്ട് കമ്പനി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.സാഹിബാബാദിലെ പുതിയ പഴം - പച്ചക്കറി മാർക്കറ്റിൽ പച്ചത്തേങ്ങ വിൽക്കാൻ അനുമതി തേടിയായിരുന്നു കമ്പനി കോടതിയെ സമീപിച്ചത്.
Nov 19, 2026, 15:45 IST