ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ മിന്നൽ സമരം നടത്തി

ഡൽഹി പോലീസിന്റെ കനത്ത സുരക്ഷാവലയവും നിരോധനാജ്ഞയും മറികടന്ന് ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ മിന്നൽ സമരം നടത്തി. പാർലമെന്റ് സ്ട്രീറ്റിന് സമീപത്തെ ഇ
 

 ന്യൂഡൽഹി : ഡൽഹി പോലീസിന്റെ കനത്ത സുരക്ഷാവലയവും നിരോധനാജ്ഞയും മറികടന്ന് ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ മിന്നൽ സമരം നടത്തി. പാർലമെന്റ് സ്ട്രീറ്റിന് സമീപത്തെ ഇടവഴിയിലൂടെയെത്തിയ പ്രവർത്തകർ മതിൽ ചാടികടന്ന് അകത്തേക്ക് കയറുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ച സി.ജെ.പി നേതാക്കളായ അശുതോഷ് രാങ്ക, സൗരവ് ദാസ്, അഹിങ്ക് ഷിൻഡെ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. 

ജന്തർമന്തർ സമരവേദിയായി തുടരണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പാർട്ടി, രാഹുൽ ഗാന്ധി തങ്ങളുടെ പേര് പരാമർശിക്കാത്തതിൽ പരാതിയില്ലെന്നും അറിയിച്ചു. ഇതിനിടയിൽ കൊണാട്ട് പ്ലേസിലും ജൻപഥിലും എൻ.എസ്.യു, എ.ഐ.എസ്.എഫ്, ദീശ എന്നീ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചും ബാരിക്കേഡുകൾ തകർക്കാനുള്ള ശ്രമവും പോലീസ്മായി സംഘർഷത്തിനിടയാക്കിയിരുുന്നു.