ഹിമാചല്‍ പ്രദേശിൽ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 32 പേരെ കാണാതായി 

ഹിമാചല്‍ പ്രദേശിൽ മേഘവിസ്‌ഫോടനം. ഇതേത്തുടർന്നുണ്ടായ പ്രളയത്തില്‍ ഷിംലയിലെ രാംപുരില്‍ 32 പേരെ കാണാതായി. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്.
 

ഷിംല (ഹിമാചല്‍ പ്രദേശ്): ഹിമാചല്‍ പ്രദേശിൽ മേഘവിസ്‌ഫോടനം. ഇതേത്തുടർന്നുണ്ടായ പ്രളയത്തില്‍ ഷിംലയിലെ രാംപുരില്‍ 32 പേരെ കാണാതായി. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. ദുരന്തനിവാരണ സംഘം സ്ഥലത്തേക്ക് തിരിച്ചു.

പ്രദേശത്തേക്കുള്ള റോഡ് സംവിധാനം താറുമാറായ അവസ്ഥയിലായതിനാൽ രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് പധാര്‍ ഡിവിഷണില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

അതേസമയം ഉത്തരാഘണ്ഡിലെ തേഹ്രി ഗര്‍വാളിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ കാണായതായാണ് വിവരം.