ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കിപ്പിക്കല്‍ ; വീഡിയോ വിവാദത്തില്‍
വീഡിയോ വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു
തമിഴ്നാട് പാലക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാലിന് സസ്പെന്‍ഷന്‍. വിദ്യാര്‍ത്ഥികള്‍ ശുചിമുറി ഉള്‍പ്പെടെ വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
തമിഴ്നാട് പാലക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ടോയ്ലറ്റുകള്‍ വൃത്തിയാക്കുക, വെള്ളം ചുമന്നുകൊണ്ടുവരിക, സ്‌കൂള്‍ പരിസരം വൃത്തിയാക്കുക തുടങ്ങിയ ജോലികളാണ് അധികൃതര്‍ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. കുട്ടികള്‍ വീട്ടിലെത്തുമ്പോള്‍ ക്ഷീണിതരാകാറുണ്ടെന്നും കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ലെന്നും മാതാപിതാക്കള്‍ പ്രതികരിച്ചു.
വീഡിയോ വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.