ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടുകയും സംവാദം നടത്തുകയും ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി മൂന്നാം നാള്‍ ജീവനൊടുക്കി ; കുടുംബ പ്രശ്‌നമെന്ന് കുറിപ്പ്

സ്‌കൂളില്‍ വച്ചുനടന്ന പരിപാടിയില്‍ ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത പെണ്‍കുട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ജീവനൊടുക്കിയത്.

 

കഴിഞ്ഞ ജൂലൈ 24-ന് നടന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രി വിദ്യാര്‍ഥിനിയെ ഒപ്പം ഇരിക്കാന്‍ ക്ഷണിക്കുകയും സംസാരിക്കുകയും, വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം നടത്തുകയും ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോളവാരം ജില്ലയിലെ രമ്പചോഡവരം സ്വദേശിനിയായ മുര്‍റം ശിവാനി (15) ആണ് മരിച്ചത്. സ്‌കൂളില്‍ വച്ചുനടന്ന പരിപാടിയില്‍ ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത പെണ്‍കുട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്തു. രാമ്പച്ചോദാവരം മണ്ഡലത്തിലെ ഇര്‍ലപ്പള്ളി ഗ്രാമത്തിലാണ് നായിഡുവിനൊപ്പം പിടിഎ മീറ്റിങ്ങില്‍ പങ്കെടുത്ത പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.


കഴിഞ്ഞ ജൂലൈ 24-ന് നടന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രി വിദ്യാര്‍ഥിനിയെ ഒപ്പം ഇരിക്കാന്‍ ക്ഷണിക്കുകയും സംസാരിക്കുകയും, വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. രാമ്പച്ചോദാവരം സര്‍ക്കാര്‍ സ്‌കൂളില്‍ വച്ചായിരുന്നു മുഖ്യമന്ത്രി കുട്ടികളുമായി സംവദിച്ചത്. സംഭവം നടന്ന് മൂന്നാം ദിനം ഇര്‍ലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷിതാക്കളോടു ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്ന് കുറിപ്പിലുണ്ട്.

പരിപാടിയുടെ അവതാരകയായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത് ശിവാനിയായിരുന്നു. മുഖ്യമന്ത്രിയോട് തന്റെ പഠനത്തെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും ശിവാനി സംസാരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. ശിവാനിക്ക് ഉയര്‍ന്ന ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ടായിരുന്നുവെന്നും, ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധൈര്യത്തോടെ നേരിടണമെന്നും വിദ്യാര്‍ഥികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.