തര്‍ക്കത്തിനിടയില്‍ പത്താം ക്ലാസുകാരന്‍ അധ്യാപകനെ മര്‍ദ്ദിച്ചു ; അമ്മയെ കുറിച്ച് മോശം പറഞ്ഞതാണ് പ്രകോപിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി

വാക്കുതര്‍ക്കത്തിന് ഇടയില്‍ തന്റെ അമ്മയെ കുറിച്ച് അധ്യാപകന്‍ അനാവശ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പറയുന്നത്.

 

വീഡിയോയില്‍ അധ്യാപകന് നേരെ കുട്ടി ദേഷ്യത്തോടെ സമീപിക്കുന്നതും മറ്റ് കുട്ടികള്‍ തടയുന്നതും കാണാം.

ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ നടന്ന തര്‍ക്കത്തിനിടയില്‍ പത്താം ക്ലാസുകാരന്‍ അധ്യാപകനെ മര്‍ദ്ദിച്ചു. വീരവല്ലി സില്ല പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടയില്‍ ഉണ്ടായ ഒരു പ്രശ്നത്തില്‍ ഇടപെട്ട് കുട്ടികളെ ശാസിക്കുകയായിരുന്നു അധ്യാപകന്‍. ഇതിനിടയില്‍ അധ്യാപകനും ഒരു വിദ്യാര്‍ത്ഥിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥി അധ്യാപകന്റെ നെഞ്ചത്തേക്ക് ഇടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ അധ്യാപകന് നേരെ കുട്ടി ദേഷ്യത്തോടെ സമീപിക്കുന്നതും മറ്റ് കുട്ടികള്‍ തടയുന്നതും കാണാം.

വാക്കുതര്‍ക്കത്തിന് ഇടയില്‍ തന്റെ അമ്മയെ കുറിച്ച് അധ്യാപകന്‍ അനാവശ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പറയുന്നത്. ഇതോടെ നാട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ടിരിക്കുകയാണ്. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ സംഭവത്തില്‍ ഇടപെടുകയും വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു