സയൻസ് എക്സിബിഷൻ പരിപാടിക്കിടെ എട്ടാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റു
ആനേക്കല്‍ താലൂക്കിലെ ന്യൂ ബാള്‍ഡ്വിൻ ഇന്റർനാഷണല്‍ റെസിഡൻഷ്യല്‍ സ്കൂളില്‍ സയൻസ് എക്സിബിഷൻ പരിപാടിക്കിടെ എട്ടാം ക്ലാസ് വിദ്യാർഥിക്ക് എയർ ഗണ്ണില്‍ നിന്ന് വെടിയേറ്റു.
Updated: Dec 3, 2025, 11:35 IST
ലഘുഭക്ഷണം കഴിക്കുന്നതിനിടെ സമീപത്ത് എയർ ഗണ്‍ ഉപയോഗിച്ച് ബലൂണ്‍ പൊട്ടിക്കുന്ന സ്റ്റാളില്‍ നിന്നാണ് ചരണ്‍ തേജിന് വെടിയേറ്റത്.
ബംഗളൂരു: ആനേക്കല്‍ താലൂക്കിലെ ന്യൂ ബാള്‍ഡ്വിൻ ഇന്റർനാഷണല്‍ റെസിഡൻഷ്യല്‍ സ്കൂളില്‍ സയൻസ് എക്സിബിഷൻ പരിപാടിക്കിടെ എട്ടാം ക്ലാസ് വിദ്യാർഥിക്ക് എയർ ഗണ്ണില്‍ നിന്ന് വെടിയേറ്റു.
ശനിയാഴ്ച ചിക്കതിരുപ്പതിയില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർഥി ചരണ്‍ തേജിന് ആണ് വെടിയേറ്റത്. ലഘുഭക്ഷണം കഴിക്കുന്നതിനിടെ സമീപത്ത് എയർ ഗണ്‍ ഉപയോഗിച്ച് ബലൂണ്‍ പൊട്ടിക്കുന്ന സ്റ്റാളില്‍ നിന്നാണ് ചരണ്‍ തേജിന് വെടിയേറ്റത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ശസ്ത്രക്രിയ നടത്തി. വിദ്യാർഥി അപകടനില തരണം ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. സ്കൂള്‍ മേധാവി വേണുഗോപാല്‍ വീഴ്ച സമ്മതിച്ച് രംഗത്തെത്തിയിട്ടുണ്ട്.