നിറത്തിന്റെ പേരില്‍ സഹപാഠി അധിക്ഷേപിച്ചതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
രാജസ്ഥാനിലെ ധോല്‍പൂരില്‍ നിറത്തിന്റെ പേരില്‍ സഹപാഠി അധിക്ഷേപിച്ചതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. മധ്യപ്രദേശ് തക്രൗളി സ്വദേശി രാഹുല്‍(16) ആണ് മരിച്ചത്. പഠനത്തിനായി ബന്ധുക്കളോടൊപ്പം ധോല്‍പൂരിലായിരുന്നു രാഹുലിന്റെ താമസം.
വ്യാഴ്ച സ്കൂളില്‍ വച്ചാണ് സംഭവത്തിന്റെ തുടക്കം. രാഹുലിനെ നിറത്തിന്റെ പേരില്‍ ഒരു സഹപാഠി അപമാനകരമായ രീതിയില്‍ അധിക്ഷേപിച്ചതായി പോലീസ് പറഞ്ഞു
ജയിപുർ : രാജസ്ഥാനിലെ ധോല്‍പൂരില്‍ നിറത്തിന്റെ പേരില്‍ സഹപാഠി അധിക്ഷേപിച്ചതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. മധ്യപ്രദേശ് തക്രൗളി സ്വദേശി രാഹുല്‍(16) ആണ് മരിച്ചത്. പഠനത്തിനായി ബന്ധുക്കളോടൊപ്പം ധോല്‍പൂരിലായിരുന്നു രാഹുലിന്റെ താമസം.
വ്യാഴ്ച സ്കൂളില്‍ വച്ചാണ് സംഭവത്തിന്റെ തുടക്കം. രാഹുലിനെ നിറത്തിന്റെ പേരില്‍ ഒരു സഹപാഠി അപമാനകരമായ രീതിയില്‍ അധിക്ഷേപിച്ചതായി പോലീസ് പറഞ്ഞു. ആ വാക്കുകള്‍ രാഹുലിനെ വളരെയധികം വിഷമിപ്പിച്ചു. ആ ദിവസം ദുഃഖത്തോടെയാണ് രാഹുല്‍ വീട്ടിലേക്ക് മടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും രാഹുല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതില്‍ സംശയം തോന്നിയ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിലെ മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.സഹപാഠി നടത്തിയ അധിക്ഷേപമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.