ഉത്ഘാടനത്തിന് വിളക്ക് തെളിയിക്കാന്‍ തമ്മിലടി ; കോണ്‍ഗ്രസ് എംപിയില്‍ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎല്‍എ
സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളിയില്‍ 240 ഗര്‍ഭിണികള്‍ പങ്കെടുത്ത ചടങ്ങിലാണ് ബഹളമുണ്ടായത്.
ഇതാണോ പ്രോട്ടോകോള്‍ എന്നും രോഷത്തോടെ ചോദിച്ചു. എന്തിനാണ് വിളിച്ചതെന്നു ചോദിച്ച എംഎല്‍എ മെഴുകുതിരി നിലത്തിട്ടു.
വളകാപ്പ് ചടങ്ങിന്റെ ഉത്ഘാടന വേദിയില്‍ വിളക്ക് തെളിയിക്കാനുള്ള മെഴുകുതിരി കോണ്‍ഗ്രസ് എംപിയില്‍ നിന്ന് ടിവികെ എംഎല്‍എ ബലമായി വാങ്ങിയതിനെ ചൊല്ലി ബഹളം. മന്ത്രി എസ് രമേശ് തിരി തെളിയിച്ചതിന് ശേഷം കളക്ടറും രണ്ട് ടിവികെ എംഎല്‍എമാരും ദീപം കൊളുത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് എംപി ക്രിസ്റ്റഫര്‍ തിലകിനു മെഴുകുതിരി കൈമാറിയതാണ് തിരുവരുമ്പൂര്‍ എംഎല്‍എ നവല്‍പെട്ട് എസ് വിജിയെ ചൊടിപ്പിച്ചത്. ഞാനാണ് തിരി തെളിയിക്കേണ്ടതെന്ന് മന്ത്രിയോട് എംഎല്‍എ പറഞ്ഞു
ഇതാണോ പ്രോട്ടോകോള്‍ എന്നും രോഷത്തോടെ ചോദിച്ചു. എന്തിനാണ് വിളിച്ചതെന്നു ചോദിച്ച എംഎല്‍എ മെഴുകുതിരി നിലത്തിട്ടു. ബഹളത്തില്‍ ക്രിസ്റ്റഫര്‍ തിലക് എംപി മൗനം പാലിച്ചു.
പിന്നീട് മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എംഎല്‍എ തിരിതെളിക്കാന്‍ തയ്യാറായത്. ചടങ്ങില്‍ പങ്കെടുത്ത ഗര്‍ഭിണികള്‍ മന്ത്രിയോടും എംഎല്‍എമാരോടും ഒപ്പം ഫോട്ടോ എടുക്കുന്നതിനിടെയും പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബഹുമാനം ലഭിച്ചില്ലെന്നു നവല്‍പെട്ട് വിജി പരാതിപ്പെട്ടു. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളിയില്‍ 240 ഗര്‍ഭിണികള്‍ പങ്കെടുത്ത ചടങ്ങിലാണ് ബഹളമുണ്ടായത്.