ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു

മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

 

ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ വന്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സഹാസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്. 

ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു വിഭാഗം ആളുകള്‍ മറുവിഭാഗത്തിലെ ആളുകള്‍ക്ക് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂണ്‍ എഎസ്പി പങ്കജ് ഗൈരോല പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടന്‍ തന്നെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളാണ് മരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചു. ക്രമസമാധാന നില നിലനിര്‍ത്തുന്നതിനായി പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.