ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ

ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് സിജെപി നേതാവ് അഭിഷേക് ദീപ്കെ. തെരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിച്ചതിൻറെ പ്രത്യുപകാരമാണോയെന്നും ദീപ്കെ. ഒരു രാജ്യം ഒരു പാർട്ടി എന്നതാണ് അജണ്ട. പ്രതിഷേധങ്ങളെ മോദി ഭയക്കുന്നു. പൊലീസ് അക്രമം ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനെന്നും ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന് വേണ്ടി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.

 

ദില്ലി : ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് സിജെപി നേതാവ് അഭിഷേക് ദീപ്കെ. തെരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിച്ചതിൻറെ പ്രത്യുപകാരമാണോയെന്നും ദീപ്കെ. ഒരു രാജ്യം ഒരു പാർട്ടി എന്നതാണ് അജണ്ട. പ്രതിഷേധങ്ങളെ മോദി ഭയക്കുന്നു. പൊലീസ് അക്രമം ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനെന്നും ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന് വേണ്ടി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.

പിണറായി, രാഹുൽ ഗാന്ധി എല്ലാവരെയും കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ. എന്താണ് ഗ്യാനേഷ് മോദിക്കും അമിത് ഷാക്കും നൽകുന്നത്. ട്രെയിനുകൾ നിർത്തി, ഡൽഹി അടച്ചു പൂട്ടി. തിരഞ്ഞെടുപ്പുകളിൽ ജയിപ്പിച്ചത് കൊണ്ടാണ് ഗ്യാനേഷിനെ മോദി സംരക്ഷിക്കുന്നത്. തിരത്തെടുപ്പ് ജയം ലഭിച്ചില്ലെങ്കിൽ എന്തിന് സംരക്ഷിക്കണം. മോദി ഇത്ര പേടിതൊണ്ടൻ ആകരുത്. രാജ്യം ഇത് തിരിച്ചറിഞ്ഞു. മോദിക്ക് ഗ്യാനേഷ് ത്രിവർണ്ണ പതാകയെക്കാൾ പ്രധാനമാണോ?. ശാഖയിൽ ഇതുവരെ ദേശീയ പതാക ഉയർത്തിട്ട് ഇല്ല. അത് കൊണ്ടാണ് തെരുവുകളിൽ അത് കാണുമ്പോൾ തടയുന്നതെന്നും അഭിജിത് ദീപ്കെ കുറ്റപ്പെടുത്തി. ബിജെപി ദേശീയ പതാകയെ അപമാനിക്കുന്നുവെന്ന് ഐഷി ഘോഷ് പറഞ്ഞു. ജനാധിപത്യത്തെ അപമാനിക്കുന്നു. ഏകാധിപത്യം തുടരുന്നു. അടിയന്തരാവസ്ഥ തന്നെ. എന്തിന് ഗ്യാനേഷിനെ സംരക്ഷിക്കുന്നു എന്ന് വ്യക്തമാക്കണം അഭിജിത് പറഞ്ഞു.