സി ജെ റോയിയുടെ ആത്മഹത്യ ; റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നടപടി തുടങ്ങി.
Feb 4, 2026, 08:20 IST
റോയിയുടെ വന്‍കിട ഭൂമി ഇടപാടുകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം കൂടുതല്‍ പേരിലേക്ക്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.
റോയിയുടെ വന്‍കിട ഭൂമി ഇടപാടുകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത തേടുന്നതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നടപടി തുടങ്ങി. ഇതിനുപുറമെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാനായി ബാങ്കുകള്‍ക്ക് എസ് ഐ ടി കത്ത് നല്‍കിയിട്ടുണ്ട്.