ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകള്‍

വലിയ പൊലീസ് നടപടി പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായിരുന്നു.

 

ഇന്നലെ ഡിവൈഎഫ്‌ഐ അടക്കം ഇടതു സംഘടനകള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകള്‍. ഇന്നലെ ഡിവൈഎഫ്‌ഐ അടക്കം ഇടതു സംഘടനകള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. 

വലിയ പൊലീസ് നടപടി പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായിരുന്നു. ഇതില്‍ എല്ലാം പ്രതിഷേധിച്ചുകൊണ്ടാണ് വീണ്ടും മാര്‍ച്ച്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്‌ഐആര്‍ നടപടിയിലെ ക്രമക്കേടുകള്‍ ആരോപിച്ചുമാണ് ഇന്ന് ജന്തര്‍ മന്തറിലേക്ക് വിവിധ രാഷ്ട്രീയ, വിദ്യാര്‍ത്ഥി, പൗരാവകാശ സംഘടനകള്‍ മാര്‍ച്ച് നടത്തുക.