കര്‍ഷകരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനാണ് തല്ലിയത്; എന്റെ അമ്മയും കർഷക സമരത്തിൽ ഉണ്ടായിരുന്നു; കങ്കണയെ  തല്ലിയ വനിതാ കോൺസ്റ്റബിൾ

നടിയും മാണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി. എം.പിയുമായ കങ്കണ റണൗത്തിന്റെ കരണത്തടിച്ച സംഭവത്തില്‍ പ്രതികരണവുമായി സി.ഐ.എസ്.എഫിലെ വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗര്‍. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞു.
 

ചണ്ഡീഗഢ്: നടിയും മാണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി. എം.പിയുമായ കങ്കണ റണൗത്തിന്റെ കരണത്തടിച്ച സംഭവത്തില്‍ പ്രതികരണവുമായി സി.ഐ.എസ്.എഫിലെ വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗര്‍. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞു. കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് അവർ പറഞ്ഞു. 100 രൂപക്ക് അവൾ അവിടെ പോയി ഇരിക്കുമോ. അവർ ഇങ്ങനെ പറയുമ്പോൾ  എൻ്റെ അമ്മ അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം കങ്കണാ റാവത്തിനെ മർദ്ദിച്ചതിന് പിന്നാലെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് സി.ഐ.എസ്.എഫ് വ്യക്തമാക്കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. ഒപ്പം പഞ്ചാബിൽ തീവ്രവാദം വർധിക്കുകയാണെന്നും അതിൽ ആശങ്കയുണ്ടെന്നും  കങ്കണാ റണാവത്ത് പ്രതികരിച്ചു.