കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

നിയമത്തിന്റെ കണ്ണില്‍ നിന്ന് നോക്കിയാല്‍ എന്തെങ്കിലും കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വിശദീകരിച്ചു.

 

നിയന്ത്രണത്തിനായി ഐടി നിയമപ്രകാരം ചട്ടം വേണമെന്ന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ടുവച്ചു.

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു. നിയന്ത്രണത്തിനായി ഐടി നിയമപ്രകാരം ചട്ടം വേണമെന്ന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ടുവച്ചു.

നിയമത്തിന്റെ കണ്ണില്‍ നിന്ന് നോക്കിയാല്‍ എന്തെങ്കിലും കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വിശദീകരിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ അക്കൗണ്ട് നിര്‍മിക്കുമ്പോള്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി കരാറിലേര്‍പ്പെടാന്‍ എങ്ങനെ സാധിക്കുമെന്നും കരാറില്ലാതെ അക്കൗണ്ടുകള്‍ എങ്ങനെ സജീവമാകുമെന്നും കോടതി ചോദിച്ചു. ഇത്തരം കരാറുകള്‍ തുടക്കം മുതല്‍ തന്നെ അസാധുവായി കണക്കാക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 12 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കൊക്കെ അക്കൗണ്ടെടുക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നും കോടതി ചോദിച്ചു.