പ്രഭാതഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബിഹാർ സ്കൂളിൽ കൂട്ടഭക്ഷ്യവിഷബാധ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.165 വിദ്യാർഥികൾ ആശുപത്രിയിൽ . ഭക്ഷണത്തിൽ പാമ്പ് പോലെ തോന്നിക്കുന്ന ഒന്നിനെ കണ്ടുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബിഹാറിലെ സഹസ്ര ജില്ലയിലുള്ള ബൽവാഹ മിഡിൽ സ്കൂളിലാണ് സംഭവം.വയറുവേദനയും ഛർദ്ദിയും തലചുറ്റലും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ചില കുട്ടികൾ സ്കൂളിൽ ബോധരഹിതരാവുകയായിരുന്നു.
 
ഒരു സന്നദ്ധ സംഘടനയാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് പ്രിൻസിപ്പൽ ബന്ധപ്പെട്ട അധികാരികൾക്ക് വിവരം നൽകിയിട്ടുണ്ട്. പൊലീസിൽ വിവരമറിയിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിൻറെ സാമ്പിളുകൾ വിശദമായ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.