ക്ഷേത്രങ്ങളിൽ പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ പ്രസാദം നിര്‍മ്മിക്കണം; പുറത്ത് കരാര്‍ നൽകരുത്; അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി

ക്ഷേത്രങ്ങളിൽ പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ പ്രസാദം നിര്‍മ്മിക്കണമെന്നും പ്രസാദ നിര്‍മ്മാണത്തിന് പുറത്ത് കരാര്‍ കൊടുക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്.

 

അയോധ്യ: ക്ഷേത്രങ്ങളിൽ പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ പ്രസാദം നിര്‍മ്മിക്കണമെന്നും പ്രസാദ നിര്‍മ്മാണത്തിന് പുറത്ത് കരാര്‍ കൊടുക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്.

'തിരുപ്പതി ബാലാജിയുടെ പ്രസാദത്തില്‍ മൃഗക്കൊഴുപ്പുണ്ടെന്ന വിവാദം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. രോഷാകുലരായ ഭക്തര്‍ അന്വേഷണം ആവശ്യപ്പെടുകയാണ്. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രസാദം നിര്‍മ്മിക്കാന്‍ പാടുള്ളൂ. അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂ..അതേസമയം രാജ്യത്ത് വില്‍ക്കപ്പെടുന്ന എണ്ണയുടേയും നെയ്യിന്റേയും പരിശുദ്ധി കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. വഴിപാടുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തുകൊണ്ട് രാജ്യത്തെ ആശ്രമങ്ങളുടേയും ക്ഷേത്രങ്ങളുടേയും വിശുദ്ധി തകര്‍ക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്.' എന്നും അദ്ദേഹം പറഞ്ഞു.