ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്കെൽ ഗ്രാമത്തിന് സമീപം മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ജവാന്മാർ അപകടനില തരണം ചെയ്തിട്ടുണ്ട്.

 

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്കെൽ ഗ്രാമത്തിന് സമീപം മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ജവാന്മാർ അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 6ന് ഛത്തീസ്ഗഢിൽ സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ വലിയ ആക്രമണം നടത്തിയിരുന്നു. ഉച്ചയ്ക്ക് 2.15ഓടെ കുറ്റ്രു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അംബേലി എന്ന ഗ്രാമത്തിന് സമീപം വൻ ഐഇഡി സ്ഫോടനമാണ് നടന്നത്.

60-70 കിലോ ഗ്രാം ഭാരമുള്ള ഐഇഡി ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന സ്കോർപിയോ വാഹനത്തിന് നേരെയാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്. 9 സുരക്ഷാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ വീരമൃത്യു വരിച്ചത്. സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെയും (ഡിആർജി) ബസ്തർ ഫൈറ്റേഴ്‌സിലെയും ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്.