നെഞ്ചു വേദന; സോണിയ ഗാന്ധി ആശുപത്രിയിൽ
നെഞ്ചു വേദനയെ തുടർന്ന് ചെവ്വാഴ്ച രാത്രിയോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയയുടെ ചികിത്സ. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
Mar 25, 2026, 11:55 IST
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടർന്ന് ചെവ്വാഴ്ച രാത്രിയോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയയുടെ ചികിത്സ. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്.
അതേസമയം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു.