ഐ.എസിന് പച്ചക്കൊടി കാട്ടി ചെന്നൈയും കോയമ്പത്തൂരും: എൻ.ഐ.എ റെയ്ഡ് പുരോഗമിക്കുന്നു
ഹരികൃഷ്ണൻ . ആർ
ചെന്നൈയിലും കോയമ്പത്തൂരിലും ഭീകര സംഘടനയായ ഐ.എസ് രൂപീകരിക്കാൻ ശ്രമം . വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ തന്നെ എൻ.ഐ.എ റെയ്ഡ് ആരംഭിച്ചു . വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് സംഘടന രൂപീകരണത്തിന് ശ്രമം തുടർന്നത് എന്നാണ് എൻ.ഐ.എ ക്ക് ലഭിച്ച രഹസ്യവിവരം . ഇവർ താമസിച്ചിരുന്ന കേന്ദ്രങ്ങളിൽ സ്ഫോടക വസ്തുക്കൾ വിന്യസിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് പുരോഗമിക്കുന്നത് .
ഡി.എം.കെ വനിത വാർഡ് കൗൺസിലറുടെ വീടു കേന്ദ്രീകരിച്ചും റെയ്ഡ് പുരോഗമിക്കുന്നുണ്ട് . തെലങ്കാനയിലും റെയ്ഡ് പുരോഗമിക്കുന്നുണ്ട് .ഇന്ത്യയെ ഒരു ഭീകര വാദ രാഷ്ട്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ് വിദ്യാർത്ഥികൾ കേന്ദ്രീകരിച്ച് സംഘടന ആരംഭിക്കാൻ പദ്ധതി ഇട്ടത് .ഇതിനായി വിദേശത്ത് നിന്നു പോലും ഫണ്ട് വന്നതായി എൻ.ഐ . എ ക്ക് വിവരം ലഭിച്ചിരുന്നു .
അബൂബക്കർ ബാഗ്ദാദി നേതൃത്വം നൽകുന്ന ഐ.എസ് ഒരു അമേരിക്കൻ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ട് .തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വെള്ളവും വളവും നൽകുന്നത് യു.എസ് സൈന്യമാണെന്ന് ധരിക്കുന്നവരുണ്ട് .
മതേതര രാഷ്ട്രമായ ഇന്ത്യയിൽ സ്ഫോടന പരമ്പരകൾ സൃഷ്ടിച്ച് മറ്റു രാജ്യങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഐ.എസ് ചെന്നൈ കോയമ്പത്തൂർ കേന്ദ്രീകരിച്ച് പുതിയ ഐ.എസ് സംഘടനയ്ക്ക് രൂപം നൽകാനൊരുക്കം തുടർന്നത് . ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകാനും സിറിയയിൽ നിന്നും ബാഗ്ദാദിയും സംഘങ്ങളും ശ്രമിച്ചിരുന്നു .
വിദ്യാർത്ഥികൾക്ക് പരിശീലനം ഇന്ത്യയിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളും , നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചും സ്ഫോടന പരമ്പരകൾ സൃഷ്ടിക്കാനായിരുന്നു ഐ.എസ് പദ്ധതിയിട്ടിരുന്നത് .ഇറാനിലെ ഖൊറാസാൻ പ്രവിശ്യയിൽ നിന്നു പോലും ചെന്നെയിലും കോയമ്പത്തൂരും ശബ്ദ സന്ദേശങ്ങൾ ലഭിച്ചിരുന്നതിനായി യുള്ള തെളിവുകൾ ഇതിനോടകം തന്നെ എൻ.ഐ .എക്ക് ലഭിച്ചിരുന്നു .
പല ജിഹാദി സംഘടനകളും ഇവർക്ക് പിന്തുണ നൽകുന്നുണ്ടെന്ന് കണ്ടെത്തിയ എൻ.ഐ.എ ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് ഇപ്പോഴും തുടരുകയാണ് .ഐ.എസ് സംഘടനാ രൂപീകരണത്തിനായി ഇവർ ചർച്ച നടത്തിയിരുന്ന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ചെന്നൈയിലും കോയമ്പത്തൂരിലും റെയ്ഡ് തുടരുന്നത് .
വർഷങ്ങളായി ചെന്നൈ കേന്ദ്രീകരിച്ച് പല ജിഹാദി സംഘടനകളും രഹസ്യമായി പ്രവർത്തിച്ച് പോരുന്നതായുള്ള തെളിവുകൾ എൻ.ഐ.എ കണ്ടെത്തിയിരുന്നു .ഇവരുടെ പിന്തുണയോടെ പുതിയ ഐ.എസ് സംഘടന രൂപീകരിക്കാനായിരുന്നു ഭീകര പ്രവർത്തകർ പദ്ധതിയിട്ടത് .
ഇത്യയിലെവിടെയും ഭീകരവാദ ഭീതി സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം . ഇതിൻ്റെ ഭാഗമായി ചെന്നൈയിലും കോയമ്പത്തൂരിലും ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു .