ചെമ്പനരുവിയില്‍ തേൻ വില്‍പ്പനയ്ക്കായി പോയ മധ്യവയസ്കൻ മരിച്ച നിലയില്‍ 

 തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയില്‍ തേൻ വില്‍പ്പനയ്ക്കായി പോയ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചെമ്പനരുവി ചെരുപ്പിട്ടകാവ് മുള്ളുമല ഗിരിജൻ ഉന്നതിയിലെ താമസക്കാരനായ സുദേവൻ (53) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നും തേനുമായി കച്ചവടത്തിന് പോയ സുദേവനെ തൊട്ടടുത്ത കാട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം അറിയിച്ചത് അനുസരിച്ച്‌ വാർഡ് മെമ്പറായ കവിത സോമരാജൻ സ്ഥലത്തെത്തി. ശേഷം പൊലീസിനെയും വിവരം അറിയിച്ചു.