കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; വെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം; നിര്‍ദേശവുമായി എഫ്എസ്എസ്എഐ
പാക്കേജ്ഡ് കുടിവെള്ള മേഖലയില്‍ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബിസ്‌ലേരി കുടിവെള്ളത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി
ന്യൂഡല്‍ഹി: പാക്കേജ്ഡ് കുടിവെള്ള മേഖലയില്‍ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ബിസ്‌ലേരി കുടിവെള്ളത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി
പാക്കേജ്ഡ് കുടിവെള്ളം, മിനറല്‍ വാട്ടര്‍ ബ്രാന്‍ഡുകള്‍ എന്നിവയില്‍ പതിവ് പരിശോധനകളും, അപകടസാധ്യത മുന്‍നിര്‍ത്തിയുള്ള സാമ്പിള്‍ ശേഖരണവും നടത്താന്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരോടും റീജിയണല്‍ ഡയറക്ടര്‍മാരോടും ആവശ്യപ്പെട്ടതായി എഫ്എസ്എസ്എഐ അറിയിച്ചു.
ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിസ്ലെരിക്കെതിരെ നടപടി ആരംഭിച്ചത്. ഇതിനെത്തുടര്‍ന്ന്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്റ്റ്, 2006 പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.
കമ്പനിയുടെ അപ്പീലില്‍ കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. രണ്ടാമത്തെ ലബോറട്ടറി പരിശോധനയിലും ഈ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും, അതില്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.