കുനോ ദേശീയോദ്യാനത്തിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം

കുനോ ദേശീയോദ്യാനത്തിലെ ആശ, ഗാമിനി എന്നീ ചീറ്റപ്പുലികൾക്കുണ്ടായ കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം. ഏഴ് കുഞ്ഞുങ്ങളാണ് ചെള്ള് ശല്യം നേരിടുന്നത്. ദേശീയോദ്യാന അധികൃതരാണ് ഇതേക്കുറിച്ച് വിശദമാക്കുന്നത്.

 

കുനോ: കുനോ ദേശീയോദ്യാനത്തിലെ ആശ, ഗാമിനി എന്നീ ചീറ്റപ്പുലികൾക്കുണ്ടായ കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം. ഏഴ് കുഞ്ഞുങ്ങളാണ് ചെള്ള് ശല്യം നേരിടുന്നത്. ദേശീയോദ്യാന അധികൃതരാണ് ഇതേക്കുറിച്ച് വിശദമാക്കുന്നത്. തുറന്ന വനമേഖലയിൽ വച്ച് അനസ്തേഷ്യ നൽകാനുള്ള മുൻ പരിചയം ഇല്ലാത്തതിനാൽ കുഞ്ഞുങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്.

എട്ട് മാസം പ്രായമുള്ള ആശയുടെ 3 ചീറ്റക്കുഞ്ഞുങ്ങൾക്കും ആറ് മാസം പ്രായമുള്ള ഗാമിനിയുടെ 4 ചീറ്റക്കുഞ്ഞുങ്ങൾക്കും ചികിത്സ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് അധികൃതരുള്ളത്. ചീറ്റക്കുഞ്ഞുങ്ങൾ തീരെ ചെറുതായതിനാൽ തന്നെ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ചികിത്സാ ശ്രമം എന്നതാണ് അധികൃതർ വിശദമാക്കുന്നതെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.